കാഞ്ഞിരപ്പള്ളി : വിഷലിപ്തമായ രാസക്കൂട്ടുകൾ ഇല്ലാത്ത ഗുണനിലവാരമുള്ള കാലിത്തീറ്റയുമായി കാഞ്ഞിരപ്പള്ളി അഗ്രിക്കൾച്ചറൽ ആൻഡ് ഡയറി പ്രൊഡ്യൂസർ കമ്പനി. കാഡ്‌കോ സമ്പുഷ്ടി എന്ന കാലിത്തീറ്റയുടെ വിപണന ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പാലിന്റെ ഗുണനിലവാരത്തിനും കന്നുകാലികളുടെ ആരോഗ്യത്തിനും, പ്രത്യുത്പാദനത്തിനും ഉതകുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത കാലിത്തീറ്റയാണ് കാഡ്‌കോ സമ്പുഷ്ടി. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി 2016 മുതൽ നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കർഷകകൂട്ടായ്മയാണ് കാഡ്‌കോ. 550ൽപ്പരം കർഷകരുടെ മൂലധനം ഉപയോഗിച്ച് തുടങ്ങിയ കമ്പനി ഇന്ന് നബാർഡിന്റെ എ ഗ്രേഡ് സർട്ടിഫിക്കേഷനുമായി കേരളത്തിലെ മുൻനിരയിലുള്ള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനായി മാറിക്കഴിഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ അദ്ധ്വക്ഷത വഹിക്കുന്ന യോഗത്തിൽ ക്ഷീരമേഖലയിലെ പ്രതിഭകളെ ജോസ് കെ മാണി എം.പി ആദരിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മാഞ്ഞുകുളത്തെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉൽഘാടനം ചെയ്യും. കാഡ്‌കോ ചെയർമാൻ ജോസ് സി. കലൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. തങ്കപ്പൻ, ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, നബാർഡ് ഡി.ഡി.എം. റെജി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്, പഞ്ചായ ത്തംഗം റാണി ടോമി, കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജോർജ്ജ് വർഗ്ഗീസ് പൊട്ടംകുളം തുടങ്ങിയവർ പങ്കെടുക്കും.