ചങ്ങനാശേരി : ജനറൽ ആശുപത്രിയിൽ രാത്രി സമയത്ത് അടിയന്തരമായി ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് ആശുപത്രി സൂപ്രണ്ട് ഡോ.എസ്. എൽ. അജിത് കുമാറിന് നിവേദനം നൽകി. ഉടൻ പരിഹാരം കാണാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി റ്റിജോ കൂട്ടുമ്മേൽകാട്ടിൽ, ജില്ലാ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പാലത്തിങ്കൽ, സെക്രട്ടറി ബെൻസൺ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.