കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ ആസ്തി സ്വകാര്യ വ്യക്തിയ്ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് തമ്പലക്കാട് ഗ്രാമ സംരക്ഷണ സമിതിയും ശ്രീമഹാകാളിപാറ സംരക്ഷണസമിതിയും ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മറ്റത്തിപ്പാറഅമ്പിയിൽ എറികാട് റോഡ് സ്വകാര്യ വ്യക്തി കൈയേറി ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാർ ചേർന്ന് പൊളിച്ചു നീക്കിയിരുന്നു. ഇതു സംബന്ധിച്ച തർക്കം ഹൈക്കോടതി വരെ എത്തിയതാണ്. നിയമാനുസൃതമായ തീരുമാനമെടുക്കാൻ കോടതി പഞ്ചായത്തിനെ ചുമതലപ്പെടുത്തി.സ്വകാര്യ വ്യക്തിക്ക് അനുകൂലമായി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു എന്നാണ് ഗ്രാമസംരക്ഷണസമിതിയുടെ ആക്ഷേപം.ഗ്രാമപഞ്ചായത്ത് ഭരണ സമിതി എടുത്തിട്ടുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് തമ്പലക്കാട് ഗ്രാമ സംരക്ഷണ സമിതിയും ശ്രീ മഹാകാളിപാറ സംരക്ഷണസമിതിയും സംയുക്തമായി ആവശ്യപ്പെട്ടു. ശ്രീമഹാകാളിപാറ സംരക്ഷണ സമിതി കൺവീനർ കെ.ജി. രാജേഷ്, ശ്രീ മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് ആർ. രാജു കടക്കയം എന്നിവർ പങ്കെടുത്തു.