വൈക്കം : കൊതവറ കുന്നക്കോവിൽ സന്മാർഗ്ഗ പോഷിണി ഭജനമഠത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും മണ്ഡല വ്രത ഭജന സമർപ്പണവും 19 മുതൽ 27 വരെ നടക്കും. 19 ന് വൈകിട്ട് 4.30 ന് ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര പുറപ്പെടും. 7 ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഭദ്രദീപ പ്രകാശനം നിർവഹിക്കും. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് ഭാഗവത സമർപ്പണവും, മോഹൻദാസ് കനകാലയം ആദ്യ പറ നിറയ്ക്കലും നടത്തും.