k-rail-

ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ചങ്ങനാശേരി യു.ഡി.എഫ് നിയോജക മണ്ഡലം സിൽവർ ലൈൻ വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ പി.എൻ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മാത്തുകുട്ടി പ്ലാത്താനം, വി.ജെ ലാലി, ബാബു കുട്ടൻചിറ, ശശിധരൻനായർ, എം.ആർ മഹേഷ്, സുധീർ ശങ്കരമംഗലം തുടങ്ങിയവർ പങ്കെടുത്തു. 18ന് നടക്കുന്ന യു.ഡി.എഫ് കലക്‌ടറേറ്റ് മാർച്ചിൽ നിയോജക മണ്ഡലത്തിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കും.