കുടയംപടി: എസ്.എൻ.ഡി.പി യോഗം 37-ാം നമ്പർ മര്യാത്തുരുത്ത് ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തെര‌ഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി ആർ.രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം 2019,​ 2020 വർഷത്തെ കണക്കും റിപ്പോർട്ടും അംഗീകരിച്ചു. ഭാരവാഹികളായി കെ.കെ.മോഹനൻ (പ്രസിഡന്റ്)​,​ ടി.കെ.നാരായണൻ (വൈസ് പ്രസിഡ‌ന്റ്)​,​ പ്രേംജി മുകേഷ്ഭവൻ (സെക്രട്ടറി)​,​ സതീഷ് കുമാർ മണലേൽ (യൂണിയൻ കമ്മിറ്റിയംഗം)​,​ എം.സി.ബൈജു,​ പി.പെരുമാൾ,​ ബൈജു,​ വി.ഡി.രാജേന്ദ്രൻ,​ മനുപ്രസാദ്,​ ജിനു എം.എസ്,​ ബിബിൻ (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ)​,​ സി.ആർ.പൊന്നപ്പൻ,​ ലളിത ജയപ്രകാശ്,​ വിമല ബിനു (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ)​ എന്നിവരെ തെരഞ്ഞെടുത്തു.