കോട്ടയം : ജനറൽ ആശുപത്രിയിൽ നവീകരിച്ച രണ്ടാം വാർഡ് തുറന്നു. ജനറൽ സർജറി, കണ്ണ്, ഒഫ്താൽമോളജി തുടങ്ങിയ രോഗികളുടെ ഐസോലേഷൻ വാർഡ് പൂർണമായി പെയിന്റ് ചെയ്ത് നവീകരിച്ചു. ഡി.വൈ.എഫ്.ഐ മാങ്ങാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായാണ് പ്രവർത്തനങ്ങൾ ചെയ്തത്. നവീകരിച്ച വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി, പൊതുമരാമത്ത് ചെയർപേഴ്‌സൺ ജെസ്സി ഷാജൻ, ആശുപത്രി സുപ്രണ്ട് ഡോ.ആർ.ബിന്ദു കുമാരി, ഡോ.അനുപമ, വികസന സമിതി അംഗങ്ങളായ പി.കെ.ആനന്ദക്കുട്ടൻ, ടി.സി.ബിനോയ്, കെ.എൻ.നന്ദകുമാർ, പോൾസൺ പീറ്റർ, കെ.എം റിയാസ്, കുര്യൻ പി. കുര്യൻ, ലൂയിസ് കുര്യൻ, ഡി.വൈ.എഫ്.ഐ അയർകുന്നം മേഖല ജോയിന്റ് സെക്രട്ടറി സജിത്ത് പി. സദൻ എന്നിവർ പങ്കെടുത്തു.