
കോട്ടയം: ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ മേള ആരംഭിച്ചു. കോട്ടയം ബേക്കർ ജംഗ്ഷന് സമീപം സി. എസ്. ഐ കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഖാദി പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓഡിറ്റർ സിയ പി. ജോസ് സ്വാഗതവും ഷോറും മാനേജർ പി.എ ഷാജഹാൻ നന്ദിയും പറഞ്ഞു. മേളയിൽ ഖാദി തുണിത്തരങ്ങൾ 20 മുതൽ 30 ശതമാനം വരെ റിബേറ്റിൽ ലഭിക്കും. 31 ന് മേള അവസാനിക്കും.