പൊൻകുന്നം : പൊൻകുന്നം സ്‌പെഷ്യൽ സബ് ജയിലിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ജയിൽ ക്ഷേമദിനാഘോഷ പരിപാടി പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, പ്രൊബേഷൻ ഓഫീസർ ടി.ഡി.ജോർജുകുട്ടി, പാലാ സബ് ജയിൽ സൂപ്രണ്ട് സി.ഷാജി എന്നിവർ പങ്കെടുത്തു.