prasa

പൊൻകുന്നം: മന്നത്ത് പദ്മനാഭന്റെ ജയന്തിയോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്‌കാര വേദി പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളം പ്രസംഗ മത്സരം നടത്തുന്നു. വിഷയം : 'കേരള നവോത്ഥാനത്തിൽ മന്നത്തു പദ്മനാഭന്റെ പങ്ക് '. വിജയികൾക്ക് 5000, 3000,1000 രൂപ വീതം ക്യാഷ് അവാർഡുകൾ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രസംഗത്തിന്റെ അഞ്ചു മിനിറ്റിൽ കവിയാത്ത വീഡിയോ 22ന് മുമ്പ് സംസ്‌കാര വേദി ജില്ലാ പ്രസിഡന്റ് ബാബു ടി. ജോൺ (9447200569), കോ ഓർഡിനേറ്റർ ഡോ. സണ്ണി ജോസഫ് (9447897634) എന്നിവർക്ക് അയച്ചു കൊടുക്കണമെന്ന് പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അറിയിച്ചു