
കോട്ടയം: വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഫലപ്രദമായ നടപടികൾ ഉണ്ടാവണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം. പി ആവശ്യപ്പെട്ടു. വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നവരാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്നത്. പലരും കൃഷി ഉപേക്ഷിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.
ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പു വരുത്താനും ഫലപ്രദമായും ഇടപെടണം. ആവശ്യമായ നിയമ ഭേദഗതിക്ക് കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.