
കോട്ടയം: എം.ജി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ മ്യൂസിക് സംഘടിപ്പിക്കുന്ന 'താളവാദ്യത്തിന്റെ ശാസ്ത്രം' എന്ന വിഷയത്തെ അധികരിച്ചുള്ള ദ്വിദിന ദേശീയ സെമിനാർ ഇന്ന് രാവിലെ 9.30ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ ആലപ്പി രംഗനാഥിനെ ആദരിക്കും. ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ വിശിഷ്ടാതിഥിയാകും. വൈകീട്ട് 6.30 മുതൽ 8 വരെ സംഗീത കച്ചേരിയും ഉണ്ടാകും.
നാളെ പ്രശസ്ത സംഗീതജ്ഞർ തിരുവിഴ ജയശങ്കറെ സിൻഡിക്കേറ്റംഗം പ്രൊഫ. പി. ഹരികൃഷ്ണൻ ആദരിക്കും.