തലനാട് : എസ്.എൻ.ഡി.പി വൈദിക യോഗം മീനച്ചിൽ യൂണിയന്റെ കീഴിലുള്ള ആചാര്യന്മാരുടെ യോഗം തലനാട് ശാഖയിൽ ചേർന്നു. വൈദിക യോഗം പ്രസിഡന്റ് സാബു ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം സി.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സനത് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് മിനർവ മോഹൻ, സെക്രട്ടറി സോളി ഷാജി, തലനാട് ശാഖാ പ്രസിഡന്റ് കെ.ആർ.ഷാജി, സന്ദീപ് ശാന്തി, രാജേഷ് ശാന്തി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ രാജേന്ദ്രൻ തന്ത്രി, സനത് തന്ത്രി, സന്ദീപ് ശാന്തി എന്നിവരെ ആദരിച്ചു. വൈദിക യോഗം സെക്രട്ടറി രഞ്ചൻ ശാന്തി സ്വാഗതവും, തലനാട് ശാഖാ വൈസ് പ്രസിഡന്റ് ഏ.ആർ.ലെനിൻ മോൻ നന്ദിയും പറഞ്ഞു.