കോട്ടയം : കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് ജില്ലാ സമ്മേളനവും, പെൻഷൻ സംരക്ഷണ ദിനാചരണവും ഇന്ന് തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളിൽ നടക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ കെ.സി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. എ.കേരള വർമ്മ, എം.ജി പുഷ്പാംഗദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ലിജിൻ ലാൽ, ബി.എസ് പ്രസാദ്, എം.എസ് ഹരികുമാർ, കെ.സി ജയപ്രകാശ്, ജി.എൻ രാംപ്രകാശ് എന്നിവർ പങ്കെടുക്കും. എ.പി അനിൽകുമാർ സ്വാഗതവും പി.സോമനാഥൻ നന്ദിയും പറയും.