madhu-

കോട്ടയം: നൃത്താദ്ധ്യാപകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം മറ്റക്കാട്ട് ദാമോദര പണിക്കരുടെ മകൻ മധു (48) ആണ് മരിച്ചത്. ആറ് വർഷമായി കോട്ടയം ശാസ്ത്രി റോഡിൽ ബേക്കർ ഹില്ലിലുള്ള ഇരുനില വീട്ടിലെ മുകളിലത്തെ നിലയിലായിരുന്നു മധു താമസിച്ചിരുന്നത്. താഴത്തെ നിലയിൽ താമസിക്കുന്ന വീടിന്റെ ഉടമസ്ഥർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് മധുവിനെ മരിച്ച നിലയിൽ കണ്ടത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിനാണ് . നഗരത്തിലെ വിവിധ സ്‌കൂളുകളിലും മറ്റും നൃത്തപരിശീലനം നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.