വൈക്കം : 1971ലെ ഇൻഡോ പാക് യുദ്ധത്തിലെ ഇന്ത്യൻ വിജയത്തിന്റെ 50ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്ത് സാരമായി പരിക്കേ​റ്റ ധീര ജവാൻ എൻ.ബി.ശശിധരമേനോനെ ഗാന്ധിദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എൻ .ഹർഷകുമാർ ശശിധരമേനോനെ പൊന്നാട അണിയിച്ചു. സെക്രട്ടറി എൻ.സി.തോമസ്, എം.കെ.ശ്രീരാമചന്ദ്രൻ ,റോജൻ മാത്യു, റോബി.ജെ, അശോകൻകൂമ്പേൽ എന്നിവർ പ്രസംഗിച്ചു.