കാഞ്ഞിരപള്ളി:മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെയും, ഐ.സി.ഐ.സി.ഐ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള ശബരീശ കോളേജിൽ 21ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിലെ 100ന് മുകളിലുള്ള ഒഴിവുകളിലേക്കാണ് തൊഴിൽമേളയിൽ ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പ്രായം 26 വയസിൽ കൂടാൻ പാടില്ല. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. തൊഴിൽമേളയുടെ ഉദ്ഘാടനം രാവിലെ 10ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ.തോമസ് നിർവഹിക്കും. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ ഗംഗാധരൻ ആർ.എസ് അദ്ധ്യക്ഷനാകും. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് മുഖ്യപ്രഭാഷണം നടത്തും. റിക്രൂട്ട്‌മെന്റ് എച്ച്.ആർ സോജി എസ്, ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി ഹരീഷുമാർ, പ്ലേസ്‌മെന്റ് സെൽ കൺവീനർ ദിയ ഉസ്മാൻ എന്നിവർ പങ്കെടുക്കും.