ചങ്ങനാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റ് നടയിൽ ആരംഭിക്കുന്ന അനശ്ചിതകാല നിരാഹാര സത്യഗ്രത്തിനു മുന്നോടിയായി ഇന്ന് രാവിലെ 10ന് സമരപ്രഖ്യാപന സമ്മേളനം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടക്കും. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്യും. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്‌കരണം ശമ്പളപരിഷ്‌കരണത്തോടൊപ്പം നടപ്പിലാക്കുക, എൽ.ഐ.സി. പാക്കേജ് ഉപേക്ഷിക്കുക, പെൻഷൻ കൃത്യമായി വിതരണം ചെയ്യുക തുടങ്ങി 10 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.