പൊൻകുന്നം:വ്യാപാരികൾ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തെ മുഴുവൻ പച്ചക്കറി കടകളിലും നോട്ടീസ് നൽകി. ചില വ്യാപാരികൾ വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ വിപണി വിലയേക്കാൾ ഇരട്ടി വിലയ്ക്കാണ് വില്പന നടത്തുന്നത്.വരും ദിവസങ്ങളിൽ പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ പരാതികൾ നൽകുമെന്നും അറിയിച്ചു.സമര പരിപാടികൾക്ക് സനോജ് പനക്കൽ,അനന്തകൃഷ്ണൻ,ആസാദ് എസ് നായർ,മിഥുൻ ലാൽ,അരവിന്ദ്,സച്ചിൻ,അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി