വൈക്കം : റിട്ട. എസ്.പി കെ.രാധാകൃഷ്ണനെതിരെ സർക്കാർ തുടരുന്ന ദളിത് പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 20 ന് രാവിലെ 10 ന് വൈക്കം വ്യാപാരഭവനിൽ ദളിത് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ കൺവെൻഷൻ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഗുപ്തൻ അദ്ധ്യക്ഷത വഹിക്കും. രാജൻ അക്കരപ്പാടം മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കൺവീനർ ഡോ.കെ.ടി.റജികുമാർ സ്വാഗതം പറയും.