തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ പതിനാറാമത് മൈക്രോ ഫിനാൻസ്‌ വായ്പ വിതരണം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ സ്വാഗതം ആശംസിച്ചു. ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസർ ലിന്റോ സക്കറിയ മുഖ്യപ്രസംഗം നടത്തി. ബാങ്ക് മാനേജർ ബി.ജയേഷ്‌, യൂണിയൻ കൗൺസിൽ അംഗങ്ങളായ അജീഷ് കുമാർ കെ.എസ്, യു.എസ്.പ്രസന്നൻ, രാജി ദേവരാജൻ, ഗിരിജ കമൽ എന്നിവർ പ്രസംഗിച്ചു.