തലയോലപ്പറമ്പ് : കേരളത്തിലെ സഹകാരികളെയും നിക്ഷേപകരേയും അനാവശ്യ ഭീതിയിലേയ്ക്ക് തള്ളിവിട്ട് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറപ്പെടുവിപ്പിച്ച പരസ്യം കേരള സമൂഹം ഒ​റ്റക്കെട്ടായി നേരിടുമെന്ന് പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജയകൃഷ്ണൻ പറഞ്ഞു. കേരളത്തില സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്രനയത്തിനെതിരെ വൈക്കം താലൂക്കിലെ സഹകാരികളും ജീവനക്കാരും സംയുക്തമായി തലയോലപ്പറമ്പിൽ നടത്തിയ സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് , ടി.സി.വിനോദ്, പി.ജി. ഷാജി മോൻ, എം.ജി. ജയൻ. കെ.കെ.രമേശൻ.എം.ഡി.ബാബുരാജ്, ഡി.രജ്ഞിത്ത്കുമാർ, ആർ.ബിജു, സെലീനാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
തുടർപ്രവർത്തനങ്ങൾക്ക് സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു.