കുമരകം: ഗുരുധർമ്മ പ്രചാരണ സഭ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19ന് കുമരകത്ത് ശിവഗിരി തീർത്ഥാടന വിളംബര ജാഥ നടത്തും. ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും 19ന് ഉച്ചയ്ക്ക് 1ന് ആരംഭിക്കുന്ന ജാഥ ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി.അശോകൻ ഉദ്ഘാടനം ചെയ്യും. സംഘടക സമതി ചെയർമാൻ എം.കെ പൊന്നപ്പൻ അദ്ധ്യക്ഷനാകും. ശിവഗിരിമഠം പി.ആർ.ഒയായി തെരെഞ്ഞെടുക്കപ്പെട്ട ഇ എം സോമനാഥനെ ആനുമോദിക്കും. ഷൈലജ പൊന്നപ്പൻ , കെ. കെ.സരള പ്പൻ , ബാബുരാജ് വട്ടോടിൽ, സുകുമാരൻ വാകത്താനം, കെ.ഡി. സലിമോൻ ,സുകുമാരൻ പത്തിന്റെ മട, ശശി എട്ടേക്കർ എന്നിവർ പ്രസംഗിക്കും. പടിഞ്ഞാറ് യൂണിറ്റ്, ചൂള ഭാഗം യൂണിറ്റ്, പള്ളിച്ചിറ ഗുരുമന്ദിരം, ഗുരുധർമ്മപ്രചരണ സഭ കവണാറ്റിൻകര യൂണിറ്റ്, വിരുപ്പുകാല ശക്തീശ്വരം ക്ഷേത്രം, വിരിപ്പുകാലാ ശ്രീനാരായണ കേന്ദ്രം, മഞ്ചാടിക്കരി യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിളംബര ജാഥ ഗുരുധർമ്മ പ്രചാരണസഭ കരീമഠം യൂണിറ്റിൽ സമാപിക്കും. പ്രസന്നൻ കരീമഠം അദ്ധ്യക്ഷനാകുന്ന സമാപന സമ്മേളനം സ്വാമിജി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. അശോകൻ കരീമഠം, ഷിബു മൂലേടം, സാന്റപ്പൻ പി.വി., എ.കെ. രംഗൻ എന്നിവർ പ്രസംഗിക്കും.