കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര ആഘോഷം 19, 20 തീയതികളിൽ നടക്കും. 19ന് വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച്ച, എട്ടങ്ങാടി നിവേദ്യം, രാത്രി 11.30ന് പാതിരാ പൂചൂടൽ. 20ന് രാവിലെ 3.45ന് ആർദ്ര ദർശനം, 7ന് നിവേദ്യം, 11.30ന് തിരുവാതിര ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച്ച. ക്ഷേത്രാങ്കണത്തിൽ തിരുവാതിരകളിക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9995823777, 7306718348.