
കോട്ടയം: എം.ജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഇന്ന് രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ , ഇടതു മുന്നണി ജില്ലാ കൺവീനർ പ്രൊഫ. എം. ടി. ജോസഫ് ,സിൻഡിക്കേറ്റംഗം അഡ്വ. റെജി സഖറിയ, എം.എ. അജിത്കുമാർ. ഹരിലാൽ ,അഡ്വ. വി. ആയിഷ പോറ്റി, ഡോ. ആർ. അനിത എന്നിവർ പങ്കെടുക്കും. പുത്തന്‍ വിദ്യാഭ്യാസനയത്തിലെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സര്‍വകലാശാലകളെയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയലേഖ, ജനറൽ സെക്രട്ടറി വി.പി മജീദ്, ജോസഫ് എബ്രഹാം, കെ.പി ശ്രീനി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.