bio

കുറിച്ചി: ഗുജറാത്തിലെ ആനന്ദിൽ ദേശീയ ജൈവകൃഷി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ തത്സമയ പ്രദർശനം ഭാരതീയ ജനതകർഷക മോർച്ച മാടപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിയിൽ നടന്നു. ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ വി.വി വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനത കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഹരി കെ. നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടു മഠം, കെ.കെ ഉദയകുമാർ, ശൈലജ സോമൻ, ആര്യമോൾ, ലത ഓമനക്കുട്ടൻ, കെ.ജെ കൊച്ചുമോൻ, എം.എം സന്തോഷ്, പി.കെ ഗോപാലക്യഷ്ണൻ, വിനീഷ് വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു.