
പാലാ : എം.ജി സർവകലാശാലാ 39ാമത് അത്‌ലറ്റിക് മീറ്റ് പാലാ നഗരസഭാ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിൽ ആരംഭിച്ചു.ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷ, വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം.എ കോളേജാണ് വിജയക്കുതിപ്പിൽ. വനിതാ വിഭാഗത്തിൽ 57 പോയിന്റും പുരുഷ വിഭാഗത്തിൽ 76 പോയിന്റും ഇവർക്കുണ്ട്. വനിതാ വിഭാഗത്തിൽ 41 പോയിന്റോടെ ചങ്ങാനാശേരി അസംപ്ഷൻ കോളേജും പുരുഷ വിഭാഗത്തിൽ 35 പോയിന്റോടെ ചങ്ങനാശേരി എസ്.ബി കോളേജുമാണ് രണ്ടാം സ്ഥാനത്ത്. വനിതാ വിഭാഗത്തിൽ 29 പോയിന്റോടെ പാലാ അൽഫോൻസ് കോളേജും പുരുഷ വിഭാഗത്തിൽ 18 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ ദിനം ഒരു മീറ്റർ മാരത്തണിൽ കോതമംഗലം എം.എ കോളേജിലെ കെ.അനന്തകൃഷ്ണനാണ് റെക്കാഡിട്ടത്.