കോട്ടയം: നിർഭയാദിനാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ബി.സി.എം കോളജിലെ സോഷ്യോളജി വിഭാഗം വിദ്യാർത്ഥിനികൾ നാരീശക്തി തീം ഡാൻസ് അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക, മഹിളാ ശക്തി കേന്ദ്ര വനിതാ വെൽഫെയർ ഓഫീസർ ഹെലിന രാജൻ ഫിലിപ്പ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ അക്‌സ മെർലിൻ തോമസ്, റിയ അലക്‌സ്, ബസേലിയസ് കോളജിലെ എൻ.സി.സി. കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.