bankstrike

കോട്ടയം: ബാങ്കുജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യവേദിയായ യു.എഫ്.ബി.യു നടത്തുന്ന 48 മണിക്കൂർ പണിമുടക്കിന് തുടക്കമായി. പണിമുടക്കിയ ജീവനക്കാർ ടൗൺ ചുറ്റി പ്രകടനം നടത്തി. ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി. എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനിയൻ മാത്യു, ജോർജി ഫിലിപ്പ്, അനുജ.ജി.നായർ (എ.ഐ.ബി.ഇ.എ) വി.പി.ശ്രീരാമൻ, (ബി.ഇ.എഫ്.ഐ), ഡോ. മഹേഷ് ജയൻ, സച്ചിൻ ജേക്കബ് പോൾ (എ.ഐ.ബി.ഒ.സി) കിരൺ മോഹൻ (എൻ.സി. ബി.ഇ) എന്നിവർ സംസാരിച്ചു.