പാമ്പാടി: ശിവദർശന ദേവസ്വം പാമ്പാടി മഹാദേവ ക്ഷേത്രത്തിലെ 110 ാമത് ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന സ്വീകരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 7ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശിവദർശന ദേവസ്വം ട്രസ്റ്റ് ആക്ടിംഗ് പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി മഞ്ഞാടിയിൽ അദ്ധ്യക്ഷത വഹിക്കും. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും.
പാമ്പാടി ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ പേഴമറ്റം അനുമോദന പ്രസംഗം നടത്തും. വെള്ളൂർ ഗവ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പലും മികച്ച അദ്ധ്യാപക അവാർഡ് ജേതാവുമായ രതീഷ് ജെ.ബാബു, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി ഹരികുമാർ എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കും. മീനടം പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ രമണി ശശിധരൻ, ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് എം.ആർ സജിത്ത് കുമാർ മഞ്ഞാടിയിൽ, വല്യച്ചൻ സ്മാരക കുടുംബ ട്രസ്റ്റ് പ്രസിഡന്റ് എം.എ പുഷ്പൻ മഞ്ഞാടിയിൽ, ശിവഗിരി മാതൃസമിതി വൈസ് പ്രസിഡന്റ് സോഫി വാസുദേവൻ പേഴമറ്റം, ശാഖാ വനിതാസംഘം പ്രസിഡന്റ് ബിന്ദു റെജികുട്ടൻ കളത്തിപ്ലാക്കൽ എന്നിവർ പങ്കെടുക്കും. ശിവദർശന ദേവസ്വം ട്രസ്റ്റ് സെക്രട്ടറി കെ.എസ് ശശി കുളത്തുങ്കൽ സ്വാഗതവും ജനറൽ കൺവീനർ വി.കെ ശ്രീആനന്ദ് നന്ദിയും പറയും.
ക്ഷേത്രത്തിൽ രാവിലെ 4ന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ, 8.30ന് പുരാണപാരായണം, 10ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, 3ന് ഉത്സവബലി സമാപനം, നാദസ്വരക്കച്ചേരി.