ചങ്ങനാശേരി: ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുടത്തിന് കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീമാണ് ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിച്ചത്. ട്രഷറർ പി.ബി അബ്ദുൽസലാം, മുൻജമാഅത്ത് പ്രസിഡന്റ് അഡ്വ.പി.എസ് അബ്ദുൽസലാം, മുൻ നഗരസഭ ചെയർമാൻ എം.എച്ച് ഹനീഫ, ചന്ദനക്കുട ജാഥ ക്യാപ്റ്റൻ പി.പി രാജ, കൗൺസിലർ പി.ബി ജാനി, പി.എം അക്ബർ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.