job

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയിബിലിറ്റി സെന്ററും ബസേലിയസ് കോളേജും സംഘടിപ്പിക്കുന്ന 'നിയുക്തി 2021' മെഗാ തൊഴിൽ മേള 18ന് ബസേലിയസ് കോളേജിൽ നടക്കും. രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിംഗ് , ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീറ്റെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി മേഖലകളിലെ 63 തൊഴിൽദായകർ മേളയിൽ പങ്കെടുക്കും. 3400 ഒഴിവുണ്ട്.