കോട്ടയം: ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രതിരോധ കിറ്റ് നൽകും. 21 ലക്ഷം രൂപ വിലവരുന്ന 40,000 എൻ95 മാസ്‌ക്കുകൾ, 500 തെർമൽ സ്‌കാനറുകൾ, 500 മില്ലീലിറ്ററിന്റെ 2000 സാനിറ്റൈസർ യൂണിറ്റുകൾ, 100 പൾസ് ഓക്‌സോമീറ്റർ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.