ഏറ്റുമാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി കെ.ഡി പ്രകാശൻ ( കടുത്തുരുത്തി), സെക്രട്ടറിയായ പി.കെ. മണിലാൽ (വൈക്കം), ട്രഷറായി ബേബി ഡാനിയേൽ (ചങ്ങനാശേരി) എന്നിവരടങ്ങുന്ന ഭരണസമിതിയെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സർക്കാർ തടഞ്ഞുവച്ച സർവ്വീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഒ.പി ചികിത്സ ഉറപ്പുവരുത്തുക, ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, വിലക്കയറ്റം തടയാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടുക എന്നീ പ്രമേയങ്ങൾ കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തിൽ പാസാക്കി.