എരുമേലി: എരുമേലി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോട്ടയം ജില്ലാ നേതൃസംഗമം “യോഗ ജ്വാല” 2021ന്റെ വിജയത്തിനായി എരുമേലി യൂണിയനിൽ അവലോകനയോഗം ചേർന്നു. അവലോകനയോഗത്തിൽ യൂത്ത്മൂവ്മെന്റ് എരുമേലി യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റെജിമോൻ പൊടിപ്പാറ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ, യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ സാബു, മഹേഷ്, സുമേഷ്, സനിൽ, അനന്തു, ഗൗതം, അമ്പിളി, സന്ധ്യ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.