gauri

പാലാ : പെൺകുട്ടികളുടെ വിഭാഗം 400 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടി എറണാകുളം മഹാരാജാസ് കോളേജിലെ ഗൗരിനന്ദന. ഒളിമ്പ്യൻ മേഴ്സികുട്ടന്റെ പരിശീലന മികവിലാണ് ഒന്നാം വർഷ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥിനിയായ ഗൗരി ആദ്യമായി പങ്കെടുത്ത യൂണിവേഴ്സിറ്റി കായികമേളയിൽ സ്വർണമണിഞ്ഞത്. സംസ്ഥാന സ്‌കൂൾ കായിക മേളയിലും 400 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. കായികതാരം കൂടിയായിരുന്ന വൈപ്പിൻ പാലപ്പറമ്പിൽ പരേതനായ രാജേഷിന്റെ മകളാണ്. ആറ് മാസംമുൻപ് മരണമടഞ്ഞ അച്ഛനുള്ള ആദരവ് കൂടിയായി ഗൗരിയുടെ സുവർണ നേട്ടം. കവിതയാണ് അമ്മ.