
രാജാക്കാട് : ജില്ലാ അത് ലറ്റിക് മത്സരത്തിൽ ഓവറോൾ കീരിടം നേടിയ എൻ.ആർ സിറ്റി സ്‌കൂളിലെ കായിക പ്രതിഭകൾക്കും കായികാദ്ധ്യാപകർക്കും സ്വീകരണം നൽകി.എൻ.ആർ സിറ്റിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണത്തിന് പ്രസിഡന്റ് വി.എസ് ലതീഷ് , കെ.ടി. ഐബി,ഫാ.ഷാൽട്ടൻ, കിങ്ങിണി രാജേന്ദ്രൻ,സി.ആർ രാജു , കെ.പി സുബീഷ്,ബിജി സന്തോഷ് എന്നിവർ നേതൃത്വം നൽകി. രാജാക്കാട് ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന സ്വീകരണയോഗത്തിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.രാഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി ശാഖായോഗം പ്രസിഡന്റ് വി.എൻ തുളസി സ്വാഗതം പറഞ്ഞു.. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം റ്റി ഉഷാകുമാരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി.കെ മാത്യു,കിങ്ങിണി രാജേന്ദ്രൻ, വീണാ അനൂപ്, സ്കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി, പി.ടി.എ പ്രസിഡന്റ് സി.ആർ ഷാജി, പ്രിൻസിപ്പാൾ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി എന്നിവർ പ്രസംഗിച്ചു.