അടിമാലി :താലൂക്ക് ആശുപത്രി പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി. ഇന്നലെ രാവിലെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ വീട്ടമ്മയുടെ 3 പവൻ തൂക്കം വരുന്ന സ്വർണാഭരണം ആണ് നഷ്ടപ്പെട്ടത്.ആശുപത്രി പരിസരത്ത് മാല കിടക്കുന്നതു കണ്ട മൊബൈൽ മെഡിക്കൽ ഡിസ്‌പെൻസറി നഴ്‌സിങ് അസി. മൂലമറ്റം സ്വദേശി ടോമി കുര്യൻ ഇതെടുത്ത് ഓഫിസിൽ എത്തിച്ചു.. ഇതിനിടെ സ്വർണാഭരണം നഷ്ടമായ വീട്ടമ്മ പരവശയായി തിരക്കി നടക്കുന്നത് ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കുകയും സ്വർണാഭരണം ഇവരുടേതാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തതോടെ ടോമിയിൽ നിന്ന് ഇവർ മാല ഏറ്റുവാങ്ങി.