konnathady

അടിമാലി: ക്ഷീര കർഷകർക്കു വേണ്ടി പഞ്ചായത്ത് നടപ്പാക്കുന്ന ഇൻസെന്റീവ് വിതരണം കൊന്നത്തടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്നു. പാൽ ഉൽപാദനത്തിന് ആനുപാതികമായി 13 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ടി.പി. മൽക്ക അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം സി.കെ. ജയൻ , ക്ഷീര വികസന ഓഫിസർ എം.കെ. ജയദേവൻ, സനില രാജേന്ദ്രൻ, സുമംഗല വിജയൻ, അനീഷ് ബാലൻ, ഷിനി സജീവൻ, സി.കെ. പ്രസാദ്, മേരി ജോർജ്, പി.എസ്.സെബാസ്റ്റ്യൻ, തോമസ് കൂട്ടുങ്കൽ, പ്രവീൺ മുളയ്ക്കൽ തോമസ് ചിരപ്പുറത്ത്, മോഹനൻ നരിക്കുഴിയിൽ, കെ.സി. സാലസ് എന്നിവർ പ്രസംഗിച്ചു.