books

കോട്ടയം: ജില്ലാ വികസന സമിതി നടത്തുന്ന ജില്ലാ പുസ്തകോത്സവം ഇന്ന് മുതൽ 21 വരെ നാഗമ്പടം സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ (നെടുമുടി വേണു നഗർ) നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മലാ ജിമ്മി, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ലൈബ്രറി കൗൺസിൽ താലൂക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരുടേയും പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും.