വൈക്കം : കൊവിഡ് മഹാമാരി മൂലം ഒരു നേരത്തെ ആഹാരത്തിന് മാർഗമില്ലാതെ വിഷമിച്ച് തെരുവോരങ്ങളിൽ അന്തിയുറങ്ങിയ നിർദ്ധനർക്ക് ആറുമാസക്കാലം മുടങ്ങാതെ പ്രഭാത ഭക്ഷണം നൽകിയ അഡ്വ.എ.സനീഷ് കുമാറിനേയും, ഭാര്യ ഡോ.പുഷ്പലതയേയും നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷും വൈസ് ചെയർമാൻ പി.ടി.സുഭാഷും ചേർന്ന് ആദരിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം അജിത്ത് കല്ലറ, സോണി സണ്ണി, എം.ടി.അനിൽകുമാർ, മോഹനൻ പുതുശേരി എന്നിവർ പങ്കെടുത്തു.