വൈക്കം : ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ നടക്കും. ഉച്ചയ്ക്ക് 2 ന് വൈക്കം വ്യാപാരഭവൻ ഹാളിൽ വച്ച് നടക്കുന്ന പൊുതയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ്ജ് കുട്ടി അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി കെ.ഡി വിജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലൻ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന സെക്രട്ടറിമാരായ ബാബു ചെറിയാൻ, ബി.ഉണ്ണികൃഷണപിള്ള, ജില്ലാ പ്രസിഡന്റ് വി.ജോസഫ്, രാജു പി.കുര്യൻ, കെ.ജി ഇന്ദിര, ലിയാഖത്ത് ഉസ്മാൻ ,പി.കെ പ്രകാശൻ തുടങ്ങിയവർ പ്രസംഗിക്കും.