കോട്ടയം : ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ പുസ്തകോത്സവത്തിൽ 19 ന് വൈകിട്ട് മൂന്നിന് ഡോ.സെബിൻ എസ് കൊട്ടാരം രചിച്ച ജയിക്കാനായ് ജനിച്ചവർ എന്ന പുസ്തകം കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും, ജോബിൻ എസ് കൊട്ടാരം രചിച്ച പൊതുഭരണം പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യുവും പ്രകാശനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. ഡോ.സെബിൻ എസ്. കൊട്ടാരം അദ്ധ്യക്ഷത വഹിക്കും. ഡോ.ഷാഹുൽ അമീൻ രചിച്ച കുട്ടികളുടെ മന:ശാസ്ത്രം പേരന്റിംഗ് ഗൈഡ്, ജൂബിച്ചൻ കാവാലം രചിച്ച നോവൽ ഗന്ധരാജൻ എന്നീ പുസ്തകങ്ങളുടെയും പ്രകാശനം നടക്കും.