ആനിക്കാട് : പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വൃദ്ധർക്ക് കട്ടിൽ വിതരണം പദ്ധതി പ്രസിഡന്റ് ആശാ ഗിരീഷ് ഉദ്ഘാടനം ചെയ്തു. 13 വാർഡുകളിലായി 91 കട്ടിലുകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സനു ശങ്കർ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി ബെന്നി,​ മെമ്പർമാരായ കെ.കെ. വിപിനചന്ദ്രൻ,​ കെ.എൻ.വിജയൻ,​ ജിന്റൊ സി. കാട്ടൂർ ,അനിൽ കുന്നക്കാട്ട്, മഞ്ജു ബിജു,​ സന്ധ്യാദേവി തുടങ്ങിയവർ പങ്കെടുത്തു.