വൈക്കം : പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. നിറദീപങ്ങളും വായ്ക്കുരവകളും ദേവീസ്തുതികളും വാദ്യഘോഷങ്ങളും ഭക്തിയേകിയ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്റി പെരുമ്പളം കാർത്തികേയൻ കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര സുമേഷ് ശാന്തി സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉണ്ണി പുത്തൻതറയിൽ, സെക്രട്ടറി ലാലുമോൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഡി ഷൈമോൻ പനന്തറ എന്നിവർ നേതൃത്വം നൽകി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ പകൽപ്പൂരം ഞായറാഴ്ച വൈകിട്ട് 4 ന് നടക്കും. പകൽപൂരത്തോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ നിന്ന് താലപ്പൊലികളുമെത്തും. 20 ന് തിരു ആറാട്ട് മഹോത്സവം. രാവിലെ 7.30 ന് പന്തീരടി പൂജ, 8 ന് ശ്രീബലി, 8.30 ന് നവകം, പഞ്ചഗവ്യം, കലശം, 9.30 ന് നാരായണീയ പാരായണം, 1.30 ന് അന്നദാനം, രാത്രി 9.30 ന് ആറാട്ടെഴുന്നള്ളിപ്പ്. തുടർന്ന് വലിയാനപ്പുഴ വലിയ കടവിലാണ് ആറാട്ട് തുടർന്ന് ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളിപ്പും പുറപ്പെടും.