വൈക്കം : മീരാബെന്നിന്റെ ആദ്യ കവിത സമാഹാരമായ പെൺ മോണോ ലോഗുകൾ സിവിക് ചന്ദ്രൻ കവി എസ്.കലേഷിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗം കവി എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കിഴുർവിത്സൻ, ജീവൻ കുമാർ, പ്രദി പ് മാളവിക , അജീഷ് ദാസൻ ,എം.എസ്.ബിനേഷ് , അരവിന്ദൻ കെ.എസ്. മംഗലം, കെ.സി. കുമാരൻ, അഡ്വ. അംബരീഷ് ജി.വാസു , ടി.എം. രാമചന്ദ്രൻ , സീനത്ത് ബിവി , എന്നിവർ പ്രസംഗിച്ചു. മീരാബെൻ മറുപടി പറഞ്ഞു.