വൈക്കം : കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പെൻഷൻ ദിനമായി ആചരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപ്രഖ്യാപന സമ്മേളനവും നടത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന സമരപ്രഖ്യാപന സമ്മേളനം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സി. മെമ്പർ എൻ.ശിശുപാലൻ, ജില്ലാ ട്രഷറർ എം.കെ.പീതാംബരൻ, ബി.രാജൻ, എ.പി.ജോസഫ്, പി.വി.പത്മനാഭൻ, യൂണിറ്റ് സെക്രട്ടറി പി.കെ.പൊന്നപ്പൻ, ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.