കോട്ടയം : കെ.റെയിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അലൈൻമെന്റ് കടന്നു പോകുന്ന പനച്ചിക്കാട് പഞ്ചായത്തിലെ വില്ലേജ് ഓഫിസിന് മുമ്പിൽ ബി.ജെ.പി പനച്ചിക്കാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ മേഖല വൈസ് പ്രസിഡന്റ് ടി.എൻ.രികുമാർ ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ജി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഖിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോര സി. ജോർജ്, സുരേഷ് ശാന്തി, സുമ മുകുന്ദൻ, കെ.ജി സലിംകുമാർ, എസ്.അനിത, ആശ സുരേഷ്, എൻ.കെ കേശവൻ, നിബു ജേക്കബ്, ലിജി വിജയകുമാർ, ജയൻ കല്ലുങ്കൽ, കെ. എൽ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.