പൊൻകുന്നം: ടൗണിലെ പച്ചക്കറി കടകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലവിവര പട്ടിക പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. അമിതവില വാങ്ങുന്ന പച്ചക്കറി വ്യാപാരികൾക്കെതിരെ വരും ദിവസങ്ങളിൽ ലീഗൽ മെട്രോളജി, പൊലീസ്, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലുളള സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ടി,ജി.സത്യപാൽ അറിയിച്ചു. പരിശോധനയിൽ റേഷനിംഗ് ഇൻസ്പകടർമാരായ സയർ.ടി, ടി.ബി.രശ്മി എന്നിവർ പങ്കെടുത്തു.