കിടങ്ങൂർ: കിടങ്ങൂർ ശിവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം 19,20 തീയതികളിൽ നടക്കും.19ന് രാവിലെ 5ന് അഭിഷേകം,6ന് മഹാഗണപതിഹോമം, 6.30ന് ഗുരുപൂജ,7ന് ഉഷ:പൂജ, 7.30ന് ധാര,8ന് ചതുർശുദ്ധി, 9.30ന് കലശാഭിഷേകം, 10ന് സർപ്പപൂജ,വൈകിട്ട് 7ന് ഭഗവത് സേവ. പ്രധാന ഉത്സവ ദിനമായ 20ന് രാവിലെ 5ന് അഭിഷേകം,6ന് ഗണപതിഹോമം, 6.30ന് ഉഷ:പൂജ, 7.30ന് ധാര,8ന് കലശപൂജ,9ന് 108 കുടം അഭിഷേകം, കലശാഭിഷേകം,9.30ന് വിശേഷാൽ പൂജ,10ന് സർപ്പപൂജ,12.30ന പ്രസാദ വിതരണം,വൈകിട്ട് 6ന് താലപ്പൊലി(കാണിക്കമണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക്),7ന് പുഷ്പാഭിഷേകം.